ഇസയ്ക്കൊപ്പം നസ്രിയയും അമാലും; ചിത്രം വൈറൽ

ചിപ്പി പീലിപ്പോസ്| Last Modified ശനി, 7 മാര്‍ച്ച് 2020 (12:00 IST)
പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഏപ്രിൽ 17നാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ജനിക്കുന്നത്. കുഞ്ഞുഇസയുടെ വിശേഷങ്ങളെല്ലാം ചാക്കോച്ചൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, പ്രിയ പങ്കുവെച്ച ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഇസയെ കാണാൻ വീട്ടിലെത്തിയത് രണ്ട് അതിഥികളാണ്. നസ്രിയയും ദുൽഖർ സൽമാന്റെ ഭാര്യ അമാലും. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്റെ വീട്ടിലെത്തി ഇസക്കുഞ്ഞിനെ കണ്ടത്. നാലു പേരും ഒന്നിച്ചുള്ള ചിത്രം പ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. വരുന്ന ഏപ്രിലില്‍ ഇസയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തായ്യാറെടുപ്പിലാണ് കുഞ്ചാക്കോയും ആരാധകരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :