തമിഴ്‌നാട്ടിൽ 'സെലിബ്രിറ്റി' തന്ത്രവുമായി ബിജെപി; നടി നമിത പാർട്ടിയിൽ ചേർന്നു

ചെന്നൈയില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ പാര്‍ട്ടി പ്രവേശമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തുമ്പി ഏബ്രഹാം| Last Modified ഞായര്‍, 1 ഡിസം‌ബര്‍ 2019 (11:18 IST)
തമിഴ് നടി ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ പാര്‍ട്ടി പ്രവേശമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മൂന്നുവര്‍ഷത്തിനു ശേഷമാണ് ഈ വര്‍ഷം അവരുടെ ഒരു സിനിമ പുറത്തിറങ്ങുന്നത്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന അവര്‍ 2016-ല്‍ മലയാള സിനിമയായ പുലിമുരുകനില്‍ അഭിനയിച്ചിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഈ വര്‍ഷത്തേത്.

പുലിമുരുകനെക്കൂടാതെ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന മലയാള സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഓരോ ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും സാന്നിധ്യമറിയിച്ചു. 2017-ല്‍ ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നില്‍ അവര്‍ മത്സരാര്‍ഥിയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :