വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2020 (11:38 IST)
ബംഗളൂരു: ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് സ്വീകരിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം ബംഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു. 27 വയസായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയിലിരിയ്ക്കെയാണ് മിഷ്തി മുഖർജിയുടെ മരണം. തടി കുറയ്ക്കുന്നതിനായി മിഷ്തി കീറ്റോ ഡയറ്റിലായിരുന്നു എന്നും ഇതുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണമായത് എന്നും ബന്ധുക്കൾ ആരോപിയ്ക്കുന്നു.
അന്നജത്തില്‍ നിന്നുള്ള ഊര്‍ജത്തിന്റെ അളവിൽ വലിയ രീതിയിൽ കുറവ് വരുത്തി കൊഴുപ്പില്‍ നിന്നുളള ഊര്‍ജത്തിന്റെ അളവ് വർധിപ്പിയ്ക്കുന്ന ഭക്ഷണ ക്രമീകരണമാണ് കീറ്റോ ഡയറ്റ്. അന്നജം കുറയുന്നതിനാൽ ശരീരഭാരവും വണ്ണവും കുറയും. മിക്ക പ്രമുഖ സിനിമ താരങ്ങളും കീറ്റോ ഡയറ്റ് സ്വീകരിയ്ക്കുന്നുണ്ട്. എന്നാൽ ഈ ഡയറ്റ് രീതിയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ് എന്നും വിദഗ്ധർ പറയുന്നുണ്ട്.