ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്: 9,258 പേർക്ക് കൊവിഡ്, 8,274 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2020 (18:12 IST)
സംസ്ഥാനത്ത് 9,258 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 8,274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതിൽ 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 93 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 4,092 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റിവ് ആയി. 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകളാണ് പരിശോധിച്ചത്. 20 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 791 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,853 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,599 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 63 പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇന്ന് പ്രഖ്യാപിച്ചു. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 705 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഇന്നത്തെ രോഗികളൂടെ ജില്ല തിരിച്ചുള്ള കണക്ക്


കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108

സമ്പർക്ക രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്


കോഴിക്കോട് 1109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂര്‍ 807, പാലക്കാട് 441, കണ്ണൂര്‍ 475, ആലപ്പുഴ 590, കാസര്‍ഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103

നെഗറ്റിവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്


തിരുവനന്തപുരം 357, കൊല്ലം 295, പത്തനംതിട്ട 218, ആലപ്പുഴ 342, കോട്ടയം 174, ഇടുക്കി 93, എറണാകുളം 212, തൃശൂര്‍ 270, പാലക്കാട് 221, മലപ്പുറം 951, കോഴിക്കോട് 423, വയനാട് 75, കണ്ണൂര്‍ 303, കാസര്‍ഗോഡ് 158



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :