അന്തസുള്ള ശക്തിമാനായി മുകേഷ് !

Last Updated: ചൊവ്വ, 27 ഓഗസ്റ്റ് 2019 (15:09 IST)
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഹീറോ എന്ന് പറയാം ശക്തിമാനെ. ഹോളിവുഡിലെ വമ്പൻ താരങ്ങൾ എത്തുന്നതിന് മുൻപ് 90കളിൽ കുട്ടികളുടെ രോമാഞ്ചമായിരുന്നു ശക്തിമാൻ. കാലമിത്ര കഴിഞ്ഞിട്ടും ശക്തിമാന്റെ ജനപ്രീതിക്ക് ഒട്ടും കുറവില്ല. ബോളിവുഡ് താരം മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി വേഷമിട്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ മലയാളത്തിന്റെ മുകേഷ് ശക്തിമാനായി എത്തുകയാണ്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന എന്ന സിനിമയിലാണ് ശക്തിമാനായി മുകേഷിന്റെ മേക്കോവർ. താരം സൂപ്പർമാനായി വേഷപ്പകർച്ച നടത്തിയ ചിത്രം സാമുഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ്. 'അന്തസുള്ള ശക്തിമാൻ' എന്ന തലക്കുറിപ്പോടുകൂടി ഒമർ ലുലു തന്നെയാണ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. മുകേഷിന്റെ ശക്തിമാൻ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

ഒരു അഡാർ ലൗവിന് ശേഷം ഒമാർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിൽ ബാലതാരമായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച
അരുൺ ആണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. നിക്കി ഗല്രണിയാണ് ചിത്രത്തിലെ നായിക. ഉർവശി, ഇന്നസെന്റ് ധര്‍മജന്‍ ബോള്‍ഗാട്ടി ബാലു വര്‍ഗീസ്, ഗണപതി, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :