ഞങ്ങളുടെ 'സ്മോക്കി'യെ നിങ്ങൾ കണ്ടോ ? കാണാതായ അഫ്രിക്കൻ തത്തയെ തിരഞ്ഞ് ഒരു കുടുംബം !

Last Modified തിങ്കള്‍, 22 ജൂലൈ 2019 (18:38 IST)
ചാര നിറത്തിലുള്ള തൂവലുകളുള്ള തങ്ങളുടെ അഫ്രിക്കൻ വളർത്തു തത്തയെ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചുള്ള തിരച്ചിലിലാണ് പെരിന്തൽമണ്ണയിലെ ഒരു കുടൂംബം. തത്തയെ കൺണ്ടെത്തനായി പ്രദേശത്താകെ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തത്തയെ കണ്ടെത്താൻ ഹുസൈനും കുടുംബത്തിനും ആയിട്ടില്ല. തത്തയെ കണ്ടെത്തുന്നതിനായി പെരിന്തൽമണ്ണ പൊലീസും തിരച്ചിലിലാണ്.

കോയമ്പത്തൂരിൽനിന്നുമാണ് 'സ്മോക്കി' എന്ന ആഫ്രിക്കൻ ഗ്രേ തത്തയെ ഹുസൈൻ സ്വന്തമാക്കുന്നത്. വീട്ടിലെത്തിയ കാലം മുതൽ സ്മോക്കി കുടുംബത്തിലെ ഒരു അംഗമായി മാറി വീട്ടുകാരുമായി നന്നായി ഇണങ്ങിയ തത്ത വീട്ടുകാരോട് കുറച്ചൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു.

കൂടുതുറന്ന് തത്തയെ പരിചരിക്കുന്നതിനിടെയാണ് സ്മോക്കി പറന്നുപോയത്.
ഇതോടെ പ്രമുഖ പത്ര മധ്യമങ്ങളിലെല്ലാം ഹുസൈൻ പരസ്യം നൽകി. തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ തത്തയെ കണ്ടെത്തി നൽകുന്നവർക്ക് ഈ കുടുംബം പാരിദോഷികവും വാഗ്ദാനം ചെയ്തിട്ടുണ്ട്. തത്തയുടെ കാലിൽ ബി എ 053 എന്നെഴുതിയ സ്റ്റീൽ റിംഗുണ്ട് എന്നതാണ് അടയളം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :