ചെന്നൈ|
jibin|
Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (08:57 IST)
പന്ത്രണ്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു
വധശിക്ഷ ലഭിക്കാവുന്ന ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ മക്കള്‍ നീതി മയ്യം നേതാവും നടനുമായി കമല്‍ഹാസന്‍ രംഗത്ത്.
12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ ശിക്ഷയും 12നും 16നുമിടയിലുള്ളവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരാവധി ജീവപര്യന്തവും നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് കമല്‍ വിമര്‍ശനം ഉന്നയിച്ചത്.
14 മുതല്‍ 16 വയസ് വരെയുള്ളവരും കുട്ടികള്‍ തന്നെയല്ലേ. 12 വയസുള്ളവരെ പോലെ തന്നെയാണ് ഈ പ്രായത്തിലുള്ള കുട്ടികളും. എന്ത് കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് തനിക്കറിയില്ലെന്നും കമല്‍ പറഞ്ഞു.
ഈ പ്രായത്തിലുള്ള ആണ്‍കുട്ടികളെ വളര്‍ത്തുമ്പോഴും ചില
ഉത്തരവാദിത്വങ്ങള്‍ നിര്‍ബന്ധമായും പഠിപ്പിക്കണം. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടും അനുകൂലികളോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടെ കമല്‍ പറഞ്ഞു.