‘ഹൈ വാട്ട്’സണ്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ കരിഞ്ഞുണങ്ങി; ചെന്നൈയ്‌ക്ക് തകര്‍പ്പന്‍ ജയം

‘ഹൈ വാട്ട്’സണ്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ കരിഞ്ഞുണങ്ങി; ചെന്നൈയ്‌ക്ക് തകര്‍പ്പന്‍ ജയം

  rajasthan , IPL , rajasthan royals , chennai , shane watson , ഐപിഎല്‍ , രാജസ്ഥാൻ റോയൽസ് , ചെന്നൈ സൂപ്പർ കിംഗ്‌സ് , ഡ്വെയ്ൻ ബ്രാവോ , അംബാട്ടി റായുഡു
പൂ​നെ| jibin| Last Modified ശനി, 21 ഏപ്രില്‍ 2018 (07:44 IST)
ഷെയ്‌ന്‍ വാട്‌സണ്‍ന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് 64 റൺസിന്റെ മിന്നും ജയം. 204 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാൻ 18.3 ഓവറിൽ 140 റൺസിനു എല്ലാവരും പുറത്തായി.


തുടക്കം മുതല്‍ കത്തിക്കയറിയ ഓസിസ് താരം വാട്‌സന്റെ സെഞ്ചുറി മികവിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 57 പന്തുകളില്‍ നിന്ന് ആറ് സിക്‍സറുകളുടെയും ഒമ്പത് ബൌണ്ടറികളുടെയും അകമ്പടിയോടെയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം സെഞ്ചുറി നടത്തിയത്.

ചെന്നൈയ്‌ക്കായി അംബാട്ടി റായുഡു ( എട്ടു പന്തിൽ 12), സുരേഷ് റെയ്ന (29 പന്തിൽ 46), എംഎസ് ധോണി (മൂന്നു പന്തിൽ അഞ്ച്), സാം ബില്ലിങ്സ് (ഏഴു പന്തില്‍ മൂന്ന്), ഡ്വെയ്ൻ ബ്രാവോ (16 പന്തിൽ 24), രവീന്ദ്ര ജഡേജ (രണ്ട്) എന്നിങ്ങനെയാണ് ചെന്നൈ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.



രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്‌റ്റോക്‍സിന് (37പന്തില്‍ 45) മാത്രമാണ് പൊരുതാന്‍ എങ്കിലും കഴിഞ്ഞത്.
ജോസ് ബട്‍ലര്‍ 22 റൺസും അജിൻക്യ രഹാനെ 16 റൺസും നേടി. ഹെൻറിച്ച് ക്ലാസൻ (ഏഴ്), സഞ്ജു വി. സാംസൺ (രണ്ട്), രാഹുൽ ത്രിപതി (അഞ്ച്), സ്റ്റുവർട്ട് ബിന്നി (10), കൃഷ്ണപ്പ ഗൗതം (ഒന്ന്), ജയ്ദേവ് ഉനദ്ഘട്ട് (16), ബെൻ ലോഗ്‍ലിൻ (പൂജ്യം)
എന്നിങ്ങനെയാണു മറ്റു രാജസ്ഥാൻ താരങ്ങളുടെ സ്കോറുകൾ. എട്ടു റൺസുമായി ശ്രേയസ് ഗോപാൽ പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :