വനിതാ മതിലിനു ചുക്കാൻ പിടിച്ചയാൾ ചാരായം വാറ്റിയ കേസിൽ അറസ്റ്റിൽ!

അപർണ| Last Updated: തിങ്കള്‍, 7 ജനുവരി 2019 (18:54 IST)
സര്‍ക്കാര്‍ നടത്തിയ വനിതാമതിലിന്റെ സംഘാടകനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ സര്‍ക്കാര്‍ ജീവനക്കാരനെ ചാരായം വാറ്റുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേൽപ്പിച്ചു. എന്‍.ജി.ഒ യൂണിന്‍ അംഗവും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമായ ചാലിയാര്‍ കുന്നത്ത്ചാല്‍ പണപ്പൊയിലിലെ സുനില്‍ കമ്മത്തി (45)നെയാണ് പിടികൂടിയത്.

ചുങ്കത്തറ പി.എച്ച്.സിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സുനില്‍ കമ്മത്ത് ഭാര്യയുടെ പേരിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍വെച്ചാണ് ചാരായം വാറ്റിയത്. സംശയം തോന്നി കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വീടുവളഞ്ഞ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.


തുടര്‍ന്ന് എക്‌സൈസ് അധികൃതരെ അറിയിച്ചു. സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വെച്ചതോടെ സുനില്‍ കമ്മത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിബോധവല്‍ക്കരണ പരിപാടിയായ മുക്തിയുടെ ബോധവല്‍ക്കരണക്ലാസെടുത്തിരുന്നത് സുനില്‍ കമ്മത്താണ്. ലഹരിയുടെ മായികവലയത്തില്‍ വീഴരുതെന്ന് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ച ആര്യോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍തന്നെയാണ് വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ കൈയ്യോടെ പിടിയിലായത്. വനിത മതിലിനു ചുക്കാൻ പിടിച്ച വ്യക്തികൂടിയാണ് സുനിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :