അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാൽ ചിത്രം കാരണം മമ്മൂട്ടിച്ചിത്രത്തിന് മലയാറ്റൂര്‍ ഫോറസ്റ്റ് മേഖലയിൽ പെർമിഷൻ നിഷേധിച്ചു! - വെളിപ്പെടുത്തൽ
- 25 ദിവസം, 135 കോടി; മുരുകനെ ഈസിയായി വീഴ്ത്താം, ചരിത്രവിജയമായി മാമാങ്കം !
- കോടികൾ വാരാൻ പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം
- ഇതരസമുദായക്കാരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു; നാട്ടുകാരുടെ മുന്നിൽ വച്ച് 68കാരന്റെ കാൽ സഹോദരപുത്രൻ വെട്ടിമാറ്റി; കാൽ തുന്നിച്ചേർക്കാനായില്ല
- ഇനി നയൻതാരയ്ക്കൊപ്പം അഭിനയിക്കില്ല? ഞെട്ടിക്കുന്ന തീരുമാനവുമായി ശിവകാർത്തികേയൻ!
തൈപ്പൂയം - താരകാസുരനില് നിന്ന് ലോകത്തെ സുബ്രഹ്മണ്യന് രക്ഷിച്ച നാള്
മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. താരകാസുരന്റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന് ലോകത്തെ രക്ഷിച്ച നാളാണിത്.
സുബ്രഹ്മണ്യന് ജനിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്. ഏന്നാല്‍ സുബ്രഹ്മണ്യന്റെ നാള് വിശാഖമാണ് എന്നാണ് കരുതുന്നത്. കാര്യമെന്തായാലും കേരളത്തിലേയും തമിഴ്നാട്ടിലേയും ഭക്തജനങ്ങള്‍ക്ക് ഇത് പുണ്യദിനമാണ്.
സാക്ഷാല്‍ പരമശിവന്റെ പുത്രനായ സുബ്രഹ്മണ്യന്റെ ജനന ദിവസം മുരുക ക്ഷേത്രങ്ങള്‍ക്ക് ഏറെ വിശേഷപ്പെട്ടതാണ്. കാവടിയാട്ടവും മറ്റ് പ്രത്യേക പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു.
പരമശിവന്റെ രണ്ടാമത്തെ പുത്രനായാണ് സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്കന്ദപുരാണം പറയുന്നു.
അടുത്ത ലേഖനം