മൊബൈല്‍രംഗം സംഗീതം പൊഴിക്കുന്നു

mobile phone
FILEFILE
ഇന്ത്യാക്കാരന്‍റെ അന്തസ്സിന്‍റെ പ്രദര്‍ശനമായി മൊബൈല്‍ ഫോണ്‍ മാറുന്നു. നഗരങ്ങളില്‍ എന്നവണ്ണം ഗ്രാമങ്ങളിലും ചേരികളില്‍ പോലും മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ സംഗീതം പൊഴിക്കുകയാണ്. തുഛ വരുമാനങ്ങളില്‍ കഴിയുന്നവര്‍ പോലും ദിനം പ്രതി ഹാന്‍ഡ് സെറ്റുകള്‍ ടോപ് അപ്പ് ചെയ്യുന്നതിനായി ധാരാളം പണംചെലവാക്കുന്നു.

മദ്ധ്യവര്‍ത്തി സമൂഹത്തിനും താഴേക്കിടയിലുള്ളവരിലും മൊബൈലിന്‍റെ ഉപയോഗം ഏറി വരുന്നതാണ് മൊബൈല്‍ വിപണി വളരാനിടയാക്കുന്നു എന്നതാണ് കണ്ടെത്തല്‍. ഓരോ മാസം കഴിയുമ്പോഴും മില്യണ്‍ കണക്കിനാണ് മൊബൈല്‍ ഉപഭോക്താക്കള്‍ പെരുകുന്നത്. 2010 ല്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 500 മില്യണ്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ആഗസ്റ്റില്‍ മാത്രം എട്ടു മില്യണ്‍ പുതിയ കണക്ഷനാണ് റജിസ്റ്റര്‍ ചെയ്‌തത്. രാജ്യത്തെ ടെലികോം റഗുലാരിറ്റി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം മൊത്തം മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം മാത്രം 200 മില്യണ്‍ കഴിഞ്ഞു. 125 ഡോളര്‍ ശമ്പളം വാങ്ങിക്കുന്നവര്‍ പോലും ഒരു മാസം നാലു ഡോളറുകള്‍ കണക്ഷനായി വിനിയോഗിക്കുന്നുണ്ടെന്നും കണക്കാക്കുന്നു.

എന്നാല്‍ നഗരങ്ങളിലാണ് ഗ്രാമങ്ങളേക്കാളും മൊബൈല്‍ ഉപഭോക്താക്കള്‍ ഉള്ളത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ 1.1 മില്യണ്‍ ആള്‍ക്കാര്‍ മൊബൈല്‍ രംഗവുമായി ബന്ധൊപ്പെടാതെ നില്‍ക്കുകയാണ്. നഗരങ്ങളിലെ 100 ല്‍ 25 പേര്‍ ടെലിഫോന്‍ ഉപയോക്താക്കളാകുമ്പോള്‍ 100 ല്‍ 1.6 പേര്‍ മാത്രമാണ് റൂറല്‍ മേഖലയില്‍ ടെലിഫോണ്‍ ഉപഭോക്താക്കളായുള്ളത്.

ന്യൂഡല്‍‌ഹി;| WEBDUNIA|
ടെലി ഡെന്‍സിറ്റി ആഗസ്റ്റ് വരെ 21.20 ശതമാനമായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പതിയെ ഗ്രാമങ്ങളേയും ലക്ഷ്യമിടുകയാണ് ഏറെ താമസിയാതെ അപരിഷ്കൃതമായ ഇന്ത്യന്‍ ഗ്രാമങ്ങളും മൊബൈല്‍ സംഗീതം പൊഴുച്ചു തുടങ്ങുമെന്നതാണ് വസ്തുത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :