കമ്പ്യൂട്ടര്‍ പഠിക്കാന്‍ ബസ്

WEBDUNIA|
കമ്പ്യൂട്ടര്‍ സാക്ഷരതയെന്ന ലക്‍ഷ്യം എന്തുവില കൊടുത്തും നടപ്പിലാക്കാനുള്ള നീക്കത്തിലാണ് മരുഭൂമികളുടെ സംസ്ഥാനമായ രാജസ്ഥാന്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം അധുനിക കാലത്തില്‍ ഒഴിവാക്കാനാകാത്തതാകുമ്പോള്‍ ഇതിനായി ഒരു പുതിയ മാര്‍ഗ്ഗം തന്നെ ആവിഷ്കരിച്ചു.

കമ്പ്യൂട്ടര്‍ പഠന വാഹനങ്ങള്‍ നിരത്തിലിറക്കിയിരിക്കുകയാണ്‌ രാജസ്ഥാന്‍ സര്‍ക്കാര്‍. എല്ലാ അത്യന്താധുനിക കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ഈ ബസുകളില്‍ ഉണ്ട്‌. ഇത്തരം 32 ബസുകളാണ്‌ ഇപ്പോള്‍ രാജസ്ഥാന്‍ മരുഭൂമിയിലൂടെ പഠിതാക്കള തേടി ഓടിക്കൊണ്ടിരിക്കുന്നത്‌.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം സംസ്ഥാനത്തിന്‍റെ മുക്കി‍ലും മൂലയിലും കമ്പ്യൂട്ടര്‍ സ്ഥാപിക്കുകയും കണക്ഷന്‍ ലഭ്യമാക്കുകയും എളുപ്പമുള്ള കാര്യമല്ലെന്ന്‌ സര്‍ക്കാര്‍ തിരിച്ചറിഞ്ഞതോടെയാണ്‌ പുതിയ സാധ്യതയെ കുറിച്ച്‌ ആലോചിച്ചത്‌.

സര്‍ക്കാരിന്‍റെയും സ്വകാര്യമേഖലയുടേയും സംയുക്ത പങ്കാളിത്തത്തോടെ ഗ്രാമീണരെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കാനുള്ള പദ്ധതിയാണ്‌ രാജസ്ഥാനില്‍ ആവിഷ്കരിച്ചിരിക്കുന്നത്‌. ഓരോ ജില്ലക്കും ഓരോ കമ്പ്യൂട്ടര്‍ പഠന സൗകര്യമുള്ള ബസ്‌ അനുവദിച്ചിരിക്കുകയാണ്‌ ബസ്‌. ഗ്രാമീണരുടെ വീട്ടുപഠിക്കല്‍ എത്തുന്ന കമ്പ്യൂട്ടറില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും.

സംസ്ഥാനത്തെ ജനങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കാനുള്ള ഇത്തരം നവീന പദ്ധതികളില്‍ പങ്കാളികളാകുന്ന സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക്‌ രാജസ്ഥാന്‍ സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്‌.

വിദ്യാര്‍ത്ഥികള്‍ക്ക്‌, പ്രത്യേകിച്ച്‌ പ്രാഥിമിമ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കാനാണ്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്‌.രാജ്യത്തെ ഏറ്റവും കുറവ്‌ സ്ത്രീസാക്ഷരതയുള്ള സംസ്ഥാനമാണ്‌ രാജസ്ഥാന്‍. 56.5 മില്യന്‍ ജനങ്ങളുള്ള രാജസ്ഥാനില്‍ 17.94 മില്യനും നിരക്ഷരരാണ്‌.

പുതിയ കാലഘട്ടത്തെ നേരിടാന്‍ ജനങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കി സജ്ജരാക്കുകയാണ്‌ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന്‌ വിദ്യാഭ്യാസമന്ത്രി വസുദേവ്‌ ദേനാനി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :