സി ഡി യ്‌ക്ക് 25 വയസ്സ്

compact disc
FILEFILE
വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങളുടെ പാട്ടു ചുറ്റിക്കറങ്ങുന്ന സി ഡിക്ക് എത്ര വയസ്സായെന്നു നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിഞ്ഞോളുക നിങ്ങളുടെ മാരിവില്‍ കോംപാക്‍റ്റ് ഡിസ്ക്കിനു 25 വയസ്സായി. അതെ ലോകത്തിലെ ആദ്യ കോമ്പാക്‍റ്റ് ഡിസ്‌ക്ക് പുറത്തു വന്നിട്ടു 25 വര്‍ഷമായി.

ആദ്യ സംഗീത സിഡി വിപണിയില്‍ എത്തിയത് 1982 നവംബറില്‍ ആയിരുന്നു. അതും ശാസ്ത്രീയ സംഗീതം. റോക്ക് സംഗീതത്തേക്കാളും പോപ് സംഗീതത്തേക്കാളും വില മതിക്കുന്ന ശാസ്ത്രീയ സംഗീതം ഉള്‍പ്പെടുത്തിയ സി ഡികളുടെ ആദ്യ കാലത്തെ വില ഇന്നത്തെ സി ഡി പ്ലേയര്‍ക്കു തുല്യമായിരുന്നു.

ഡിജിറ്റല്‍ രംഗത്ത് ഉദിച്ചുയര്‍ന്ന് സിനിമാ,സംഗീത രംഗങ്ങള്‍ കീഴടക്കി ലോകം മുഴുവന്‍ കൈക്കുള്ളിലാക്കിയ മഴവില്‍ സുന്ദരനെ ആദ്യം പുറത്തിറക്കിയത് ജര്‍മ്മനിയിലെ ഫിലിപ്‌സ് ഫാക്‍ടറിയായിരുന്നു. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് രണ്ടാം സ്റ്റോറേജ് യൂണിറ്റായി സി ഡി അവതരിപ്പിച്ചത് ഫിലിപ്‌സും സോണിയും കൂടിയായിരുന്നു.

ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഓഡിയോകള്‍ ശേഖരിക്കാവുന്ന ഒരു രണ്ടാം സ്റ്റോറേജ് യൂണിറ്റിനെ കുറിച്ച് രണ്ടു കമ്പനികളും ആദ്യമായി ചിന്തിച്ചത് 1979 ലായിരുന്നു. ആദ്യ സിഡിയില്‍ 74 മിനിറ്റായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ബീഥോവന്‍റെ ഒമ്പതാം സിംഫണി മുഴുവന്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്കു സാധിച്ചു.

ആദ്യ സംഗീത സി ഡി ആയ ‘ദി വിസിറ്റേഴ്‌സ്’ നിര്‍മ്മിച്ചത് ആബായായിരുന്നു. ക്ലാസ്സിക്കല്‍ സംഗീതം നിറച്ച ആദ്യ സിഡിക്ക് വില 1000 പൌണ്ടായിരുന്നു. എന്നാല്‍ പത്തു വര്‍ഷമായിട്ട് സി ഡികള്‍ഊടെ വിപണനത്തില്‍ മാന്ദ്യം വന്നിരിക്കുകയാണ്.

WEBDUNIA|
എഴുപതുകളിലെ ആല്‍ബം രംഗത്ത് ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് സഹോദരങ്ങളായ ഡയര്‍ സ്ട്രൈറ്റ്‌സായിരുന്നു സി ഡി പ്രചാരത്തിലാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചവര്‍. ഇതുവരെ 200 ബില്യണില്‍ അധികം സംഗീത സി ഡികളാണ് വിറ്റു പോയിരിക്കുന്നത്.നെറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യുന്ന പ്രവണത ഏറിയതോടെയാണ് സി ഡികളുടെ കാര്യത്തില്‍ ജനങ്ങളുടെ താല്പര്യം നഷ്ടമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :