മുന്നാഭായിക്കു വേണ്ടി വെബ്സൈറ്റ്

munna bhai MBBS
FILEFILE
ഇന്ത്യന്‍ സിനിമാപ്രേമികളുടെ താരാരാധനയില്‍ എന്തെല്ലാം ഉള്‍പ്പെടും. താരങ്ങളുടെ ചിത്രത്തിനു പാലഭിഷേകം ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിനു മുന്നില്‍ മധുര പലഹാര വിതരണം. സ്ക്രീനില്‍ താരത്തെ കാണിക്കുമ്പോള്‍ പുഷ്പവൃഷ്ടി. എന്നാല്‍ ഫാന്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ടെക്‍നോളജിയിലൂടെ ആകുമ്പോഴോ?

സഞ്ജയ് ദത്തിനു വേണ്ടിയാണ് ടെക്‍നോ സാവികളായ ആരാധകരുടെ ആധുനിക കൂട്ടായ്‌മ. സഞ്ജയ് ദത്തിന്‍റെ നിയമജ്ഞന്‍ ആറു വര്‍ഷം തടവു ശിക്ഷ വിധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ മുന്നാ ഭായിയുടെ ആരാധകര്‍ വെബ് സൈറ്റിലൂടെ ദത്തിനെ തുണയ്‌ക്കുന്നവരുടെ പിന്തുണ തേടുകയാണ്.

‘ബോലേ തോ ഡോട്ട് കോം’ എന്ന വെബ് സൈറ്റിലൂടെ ഓണ്‍ ലൈന്‍ പെറ്റീഷന്‍ കാമ്പയിന്‍ നടത്തിയാണ് ദത്തിന്‍റെ ശിക്ഷയ്‌ക്കെതിരെ ആരാധകരുടെ കൂട്ടായ്‌മ ഉണരുന്നത്. ഓണ്‍ ലൈന്‍ പെറ്റീഷനിലേക്ക് സൈറ്റുകള്‍ക്ക് ഉപരി എസ് എം എസുകളും ക്ഷണിക്കുന്നു. ഇന്ത്യന്‍ ജുഡീഷ്യറിക്കു നേരെയുള്ള വെല്ലുവിളിയായിട്ടാണ് ഇക്കാര്യത്തെ ഉന്നതര്‍ പരിഗണിക്കുന്നത്.

സൈറ്റിലേക്കു പറക്കുന്ന എസ് എം എസ് മെസ്സെജിന്‍റെ നമ്പര്‍ കണ്ടെത്തി അത് പിന്തുടരണെമന്നതാണ് ഇവരുടെ അഭിപ്രായം. ദത്തിന് അനുകൂലമായ നിലപാടുകള്‍ക്ക് വേണ്ടി ബോളീവുഡ് നടന്‍‌മാര്‍ ഒത്തു ചേര്‍ന്ന് കാമ്പയിന്‍ നടത്തുമെന്ന വാര്‍ത്തകള്‍ക്കും ഇതേ പ്രതികരണമാണ് ഉന്നതര്‍ സ്വീകരിക്കുന്നത്.

WEBDUNIA|
പതിനാറ് മാസം ശിക്ഷ വിധിച്ച കേസില്‍ ജയിലില്‍ കിടക്കുകയും അതിനു ശേഷം ജാമ്യം ലഭിച്ച വ്യക്തിയുമാണ് ദത്ത്. പത്തു വര്‍ഷമായി നല്ല രീതിയിലാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റം. എന്നിട്ടും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന്‍റെ കാരണം എന്താണ്? സൈറ്റിലെ ആരാധകരുടെ കൂട്ടം ചോദിക്കുന്നു. ദത്തിന്‍റെ വിചാരണയ്‌ക്കെതിരെ ആരാധകരുടെ ഭാഗത്തു നിന്നും ഒരു ചെറിയ ശബ്ദമുയര്‍ത്തല്‍ മാത്രമാണ് സൈറ്റിലൂടെ ചെയ്യുന്നത് എന്ന നിലപാടാണ് ആരാധകരുടേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :