ഗെയ്‌ല്‍ ഭീഷണിയെന്ന് സഹീര്‍

ട്രെന്‍റ്‌ബ്രിഡ്ജ്| WEBDUNIA| Last Modified വ്യാഴം, 11 ജൂണ്‍ 2009 (13:12 IST)
ട്രെന്‍റ്‌ബ്രിഡ്ജ്:സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ വെള്ളിയാഴ്ച വെസ്റ്റിന്‍ഡീസിനെ നേരിടാനിറങുന്ന ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണി വെസ്റ്റിന്‍ഡീസ് നായകന്‍ ക്രിസ് ഗെ‌യ്‌ലായിരിക്കുമെന്ന് ഇന്ത്യന്‍ പേസ് ബൌളര്‍ സഹീര്‍ ഖാന്‍. ഗെയ്‌ല്‍ ഒരു മാച്ച് വിന്നറാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഗെയ്‌ലിന്‍റെ വിക്കറ്റ് തുടക്കത്തിലേ നേടാനായാല്‍ ഇന്ത്യക്ക് മുന്‍‌തൂക്കം ലഭിക്കുമെന്നും സഹീര്‍ പറഞ്ഞു.

അയര്‍ലന്‍ഡിനെതിരെ നാലു വിക്കറ്റ് നേട്ടത്തോടെ സഹീര്‍ കളിയിലെ കേമനായിരുന്നു. കൃത്യ സമയത്താണ് ഇന്ത്യയുടെ ബൌളിംഗ് ക്ലിക്കായതെന്ന് സഹീര്‍ പറഞ്ഞു. ട്വന്‍റി-20യില്‍ അരെയും ഫേവറൈറ്റുകളെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും സഹീര്‍ വ്യക്തമാക്കി. ഗ്രുപ്പ് ഘട്ടത്തില്‍ കൊടുങ്കാറ്റ് വേഗത്തില്‍ ഗെയ്‌ല്‍ നേടിയ 88 റണ്‍സാണ് ഓസീസിന്‍റെ പുറത്താകലിനും വെസ്റ്റിന്‍ഡീസിന്‍റെ സൂപ്പര്‍ എട്ട് പ്രവേശനത്തിനും വഴിവച്ചത്.

കാല്‍ മുട്ടിനേറ്റ പരിക്ക് മൂലം ഗെയ്‌ല്‍ വിട്ടു നിന്ന അവസാന മത്സരത്തില്‍ ശ്രീലങ്കയോടെ വെസ്റ്റിന്‍ഡീസ് 15 രണ്‍സിന് തോല്‍‌ക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ എട്ടില്‍ വെള്ളിയാഴ്ച വെസ്റ്റിന്‍ഡീസിനെ നേരിടുന്ന ഞായറാഴ്ച ഇംഗ്ലണ്ടുമായും 16ന് ദക്ഷിണാഫ്രിക്കയുമായും ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :