റാങ്കിംഗ്: സച്ചിനും സേവാഗിനും നേട്ടം

PTI
ഐ സി സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും വീരേന്ദര്‍ സേവാഗിനും നേട്ടം. ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗില്‍ സച്ചിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തിയപ്പോള്‍ സേവാഗ് ഒരു സ്ഥാനം കയറി ഇരുപതാമതെത്തി.

എന്നാല്‍ യുവരാജ് സിംഗ് ഒരു സ്ഥാനം താഴേക്കിറിങ്ങി ഏഴാം സ്ഥാനത്തായി. ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് ഒരു സ്ഥാനം കയറി ആറാം സ്ഥാനാത്തെത്തി. ഒന്നാം സ്ഥാനത്ത് വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്ല്‍ തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയാണ് രണ്ടാം സ്ഥാനത്ത്.

ദുബായ്| WEBDUNIA|
PTI
ടീം റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. വരുന്ന പരമ്പരയില്‍ പാകിസ്ഥാനെ കീഴടക്കിയാല്‍ ഏഴാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് അഞ്ചാം സ്ഥാ‍നത്തേക്കുയരാം. എന്നാല്‍ പാകിസ്ഥാന്‍ 3-0 പരമ്പര നേടുകയാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്‍റ് മാത്രമായി കുറയ്ക്കാന്‍ പാകിസ്ഥാനാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :