ഗോൾഡ ഡിസൂസ|
Last Modified ശനി, 28 ഡിസംബര്‍ 2019 (15:27 IST)
സ്കൂൾ വിട്ട് മക്കൾ വീട്ടിലേക്ക് വരുമ്പോൾ അവർക്കായി പെട്ടന്ന് ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് എള്ളുണ്ട്. നാലു മണിക്കത്തെ ചായയ്ക്ക് കൂട്ടിനു
എള്ളുണ്ട ബെസ്റ്റ് ആണ്.
ആവശ്യമായ സാധനം:
എള്ള് - 500ഗ്രാം
ശര്‍ക്കര - ഒരു കിലോ
ഏലം, ഗ്രാമ്പൂ എന്നിവ പൊടിച്ചത് - 50 ഗ്രാം
പാകം ചെയ്യേണ്ട വിധം:
നല്ലവണ്ണം ഉണക്കിയെടുത്ത എള്ള് നന്നായി വറുത്തെടുക്കുക. ശര്‍ക്കരപാവ് കാച്ചിയ ശേഷം വറുത്ത എള്ള് അതില്‍ നന്നായി കൂട്ടികലര്‍ത്തുക. മറ്റു ചേരുവകളും ചേര്‍ ക്കുക. അതിനുശേഷം കുറച്ചുനേരം ചൂടാക്കിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. നല്ലവണ്ണം തണുത്ത് കട്ടിയായശേഷം ഉപയോഗിക്കാം.