തണുത്ത മധുരമുള്ള ഐസ്ക്രീം നുണഞ്ഞിരിക്കാന്‍ താല്പര്യമില്ലാത്ത ആളുകള്‍ അപൂര്‍വ്വമാണ്. ഇന്നത്തെ യുവത്വത്തിന്‍റെ പ്രണയ സങ്കല്‍പങ്ങള്‍ പോലും പലപ്പോഴും മധുരമൂറുന്ന ഐസ്ക്രീമുകളെ ചുറ്റിപറ്റിയാണ്. ഇതാ നിങ്ങള്‍ക്കായി സ്വാദേറിയ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വാനില ഐസ്ക്രീം
ചേര്‍ക്കേണ്ടവ.
പഞ്ചസാര - 100 ഗ്രാം പാല്‍ - 250 മില്ലി വാനില - 4 തുള്ളി ജലാറ്റിന്‍ - 15 ഗ്രാം
ഉണ്ടാക്കേണ്ടവിധം.
ആദ്യം പാല്‍ നന്നായി കാച്ചിയ ശേഷം പാട മുഴുവനായി മാറ്റണം. കുറച്ചു പാലെടുത്ത് ജലാറ്റിന്‍ അതിലിട്ട് കുതിര്‍ക്കുക. പാല്‍ നന്നായി തിളച്ചു കഴിയുമ്പോള്‍ ഈ കുതിര്‍ന്ന ജലാറ്റിന്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
WEBDUNIA|
പാല്‍ കട്ടിയായി കഴിയുമ്പോള്‍ വാങ്ങിവയ്ക്കുക. ഇതു തണുത്ത് കഴിയുമ്പോള്‍ പഞ്ചസാര പൊടിയും വാനിലയും ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചുകഴിഞ്ഞാല്‍.....വാനില ഐസ്ക്രീം റെഡി....രുചിച്ചു നോക്കൂ...