ഹോളി ആഘോഷം: ഇന്ത്യന്‍ വിപണി കീഴടക്കി ചൈനീസ് കമ്പനികള്‍

ഈ വര്‍ഷത്തെ ഹോളി ശരിക്കും ആഘോഷമാക്കിയത് ചൈനക്കാരാണ്. ചൈനയില്‍ ഹോളിയുണ്ടോ എന്ന് സംശയിക്കാന്‍ വരട്ടെ. പറഞ്ഞു വരുന്നത് ചൈനക്കാര്‍ ഇന്ത്യയില്‍ വിറ്റയിച്ച ഉല്‍‌പ്പന്നങ്ങളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ചൈനയില്‍നിന്നുള്ള വര്‍ണപ്പൊടികള്‍, പീച്ചാംകുഴലുകള്

മുംബൈ, ഹോളി, ചൈന Mumbai, Holy, Chaina
മുംബൈ| rahul balan| Last Modified ശനി, 26 മാര്‍ച്ച് 2016 (09:35 IST)
മുംബൈ: ഈ വര്‍ഷത്തെ ഹോളി ശരിക്കും ആഘോഷമാക്കിയത് ചൈനക്കാരാണ്. ചൈനയില്‍ ഹോളിയുണ്ടോ എന്ന് സംശയിക്കാന്‍ വരട്ടെ. പറഞ്ഞു വരുന്നത് ചൈനക്കാര്‍ ഇന്ത്യയില്‍ വിറ്റയിച്ച ഉല്‍‌പ്പന്നങ്ങളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ചൈനയില്‍നിന്നുള്ള വര്‍ണപ്പൊടികള്‍, പീച്ചാംകുഴലുകള്‍, ബലൂണുകള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ വ്യാപകമായി വിറ്റയിച്ചതെന്ന് വാണിജ്യ സംഘടനയായ 'അസ്സോചം' നടത്തിയ സര്‍വേ പറയുന്നു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഉണ്ടായിരുന്നെങ്കിലും ഇവയേക്കാള്‍ 55 ശതമാനംവരെ വിലക്കുറവുള്ള ചൈനീസ്‌ ഉല്‍പ്പന്നങ്ങളായിരുന്നു ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിച്ചത്.
ആഭ്യന്തര നിര്‍മാതാക്കളുടെ 25 ശതമാനം ഉല്‍പ്പങ്ങള്‍ക്കേ വിപണി കണ്ടെത്താനായുള്ളൂ. ചൈനയില്‍ നിന്നുവരുന്ന വര്‍ണപ്പൊടികളില്‍ ആരോഗ്യത്തിനു ഹാനികരമായ ഘടകങ്ങള്‍ ഉണ്ടെന്ന മുന്നറിയിപ്പ്‌ ഉണ്ടായിരുന്നെങ്കിലും വിലക്കുറവിന്റെ അടിസ്ഥാനത്തില്‍ ഈ മുന്നറിയിപ്പ് ആളുകള്‍ അവഗണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതി വിജയകരമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യന് ഹാനികരമായ ഘടകങ്ങളായ ആസിഡ്‌, ആല്‍ക്കലി, ഡീസല്‍, എന്‍ജില്‍ ഓയില്‍, ഗ്ലാസ്‌ പൊടി, മൈക്ക തുടങ്ങിയ ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ അറ്റങ്ങിയിട്ടുണ്ട്. ചൈനീസ്‌ നിര്‍മാതാക്കാള്‍ നിലവാരം കുറച്ച പ്ലാസ്‌റ്റിക്കാണ്‌ പീച്ചാംകുഴല്‍ലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്‌. അതേസമയം ഇന്ത്യയില്‍
അഞ്ചു ലക്ഷം കിലോഗ്രാമിലധികം വര്‍ണ ഉല്‍പ്പന്നങ്ങള്‍ ഹോളി വിപണി ലക്ഷ്യമാക്കി ഉല്‍പാദിപ്പിച്ചുവെന്നാണ്‌ 'അസ്സോചം' റിപ്പോര്‍ട്ട് പറയുന്നത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :