സ്പൈസ്‌ജെറ്റ് ടിക്കറ്റുകള്‍ ട്രയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍

മുംബൈ| Joys Joy| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (16:59 IST)
സ്പൈസ്‌ജെറ്റ് ടിക്കറ്റുകള്‍ ട്രയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍. ആഭ്യന്തരസര്‍വ്വീസുകള്‍ 599 രൂപ മുതല്‍ ആരംഭിച്ചപ്പോള്‍ അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ക്ക് 3, 499 രൂപയിലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്.

ഇന്ന് തുടങ്ങിയ ബുക്കിംഗ് വെള്ളിയാഴ്ച വരെ ഉണ്ടായിരിക്കുന്നതാണ്. ജൂലൈ ഒന്നു മുതല്‍ ഒക്‌ടോബര്‍ 24 വരെയുള്ള ടിക്കറ്റുകളാണ് ഈ നിരക്കില്‍ ഇപ്പോള്‍ ബുക്കു ചെയ്യാന്‍ കഴിയുക.

അതേസമയം, അന്താരാഷ്‌ട്ര വിമാനങ്ങളില്‍ കൊളംബോ, കാബൂള്‍, ദുബായ്, അഹ്‌മദാബാദ്, ദുബായ് മേഖലകളിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :