ന്യൂഡല്‍ഹി|
Last Modified വ്യാഴം, 8 ജനുവരി 2015 (09:30 IST)
അതിശൈത്യം തുടരുന്ന ഉത്തരേന്ത്യയില്‍ സൂര്യനെ കണികാണാന്‍ പോലും കിട്ടാനില്ല. ബുധനാഴ്ച തലസ്ഥാന നഗരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 13.1 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് ആറു ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. കനത്ത മുടല്‍മഞ്ഞ് നിറഞ്ഞുനിന്ന ബുധനാഴ്ച സൂര്യന്‍ ഇന്ദ്രപ്രസ്ഥത്തിന് മുഖം കൊടുത്തില്ല.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യാഴാഴ്ച 118 പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി. ട്രയിനുകള്‍ക്കൊപ്പം, നിരവധി വിമാന സര്‍വ്വീസുകളും റദ്ദു ചെയ്തിട്ടുണ്ട്.
അടുത്ത കുറച്ചു ദിവസങ്ങളില്‍ കൂടി നിലവിലെ ശൈത്യം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . രാവിലെയും വൈകുന്നേരവും കനത്ത മൂടല്‍ മഞ്ഞു കാരണം സാധാരണനിലയിലുള്ള കാഴ്ച അപ്രാപ്യമാണ്. വ്യാഴാഴ്ചയും ദിവസം മുഴുവന്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . വെള്ളിയാഴ്ചയും കാലാവസ്ഥ ഇതേ നിലയില്‍ തുടര്‍ന്നേക്കും.