മേഘാലയയിലും ഇനി റെയില്‍‌വേയുടെ ചൂളം വിളി മുഴങ്ങും

ഷില്ലോങ്| VISHNU.NL| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (10:25 IST)
രാജ്യത്ത് ഇന്ത്യന്‍ റെയി‌വേ എത്തിപ്പെടാതിരുന്ന് സംസ്ഥാനമായ മേഘാലയയില്‍ ഇനി ട്രയിനിന്റെ ചൂളം വിളികള്‍ മുഴങ്ങിക്കേള്‍ക്കും. സംസ്ഥാനത്തെ ആദ്യ ട്രയിന്‍ ശനിയാശ്ച എത്തിച്ചേരും. അസമിലെ ഗോല്‍പര ജില്ലയില്‍ ദുദ്നോയിയില്‍നിന്നു മേഘാലയയിലെ നോര്‍ത്ത്ഗരോ ഹില്‍സില്‍ മെന്ദിപത്താറിലേക്കാണു ട്രെയിന്‍.

ആദ്യ ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ഗുവാഹത്തിയിലെ മാലിഗാവിലാണ് ട്രെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുക. ചടങ്ങും പ്രസംഗവും മെന്ദിപത്താറില്‍ വിഡിയോകോണ്‍ഫറന്‍സിംഗ് വഴി സംപ്രേഷണം ചെയ്യും. ഇതോടെ ഇന്ത്യയില്‍ റയില്‍വേ കടന്നു ചെല്ലാത്ത സംസ്ഥാങ്ങള്‍ ഇല്ലാതാകും.

19.75 കിലോമീറ്റര്‍ വരുന്ന ഈ പാതയില്‍ 10 കിലോമീറ്റര്‍ മേഘാലയയിലും ബാക്കി അസമിലുമാണ്. ഈ പാതയ്ക്ക് 1992-93-ലെ ബജറ്റിലാണ് അംഗീകാരം നല്‍കിയത്. സര്‍വേ പൂര്‍ത്തിയാക്കി സ്ഥലമേറ്റെടുക്കല്‍ തുടങ്ങിയത് 2007ല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2012ല്‍ ആരംഭിച്ചു. 175 കോടി രൂപയാണു ചെലവ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :