കേരളത്തിന്റെ സബര്‍ബന്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടും ശുഭപ്രതീക്ഷ

തിരുവനന്തപുരം| vishnu| Last Modified വെള്ളി, 2 ജനുവരി 2015 (09:26 IST)
കേരളം ഏറെ നാളുകളായി കേന്ദ്ര സര്‍ക്കാസ്രിനോട് ആവശ്യപ്പെട്ടിരുന്ന സബര്‍ബന്‍ ട്രയിന്‍ സര്‍വീസിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണം. സാമ്പത്തിക പ്രയാസംമൂലം പിന്തുണയ്ക്കാനാകില്ലെന്ന് പറഞ്ഞിരുന്ന റെയില്‍‌മന്ത്രാലയം ഇപ്പോള്‍ പദ്ധതിയുടെ 50 ശതമാനം വഹിക്കാമെന്നാണ് ഇപ്പൊള്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ പദ്ധതിയുടെ മുഴുവന്‍ തുകയും കേരളം വഹിക്കണമെന്നായിരുന്നു കേന്ദ്രനിലപാട്. പദ്ധതിയുടെ നടത്തിപ്പു ചുമതല മാത്രമേ വഹിക്കാനാകൂ എന്നും റയില്‍വേ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു സബര്‍ബന്‍ പദ്ധതി. എന്നാല്‍ കേന്ദ്ര നിലപാട് മൂലം വര്‍ഷങ്ങളായി ഇത് മുടങ്ങിക്കിടക്കകുകയായിരുന്നു. കേന്ദ്രത്തില്‍ അധികാരം മാറിയപ്പോള്‍ റെയില്‍ മന്ത്രിയായിരുന്ന സദാനന്ദ ഗൌഡയും ഈ നിലപാട് തുടര്‍ന്നു. എന്നാല്‍ സദാനന്ദ ഗൌഡയ്ക്ക് പകരം സുരേഷ് പ്രഭു മന്ത്രിയായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തത്. പദ്ധതിയില്‍ പങ്കാളിയാകാന്‍
തയാറാണെന്നു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതിനേ തുടര്‍ന്ന് തുടര്‍നടപടികള്‍ക്കായി അടുത്ത ദിവസം ചീഫ് സെക്രട്ടറി കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍, ഹരിപ്പാട് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്. 3330 കോടി രൂപയാണു ചെലവു കണക്കാക്കിയിട്ടുള്ളത്. മുംബൈ റയില്‍ വികാസ് കോര്‍പറേഷനാണു പദ്ധതി രൂപരേഖ തയാറാക്കിയത്. പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് എംആര്‍വിസിയും കേന്ദ്ര റയില്‍വേ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സുരേഷ് പ്രഭുവുമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ നടത്തിയ ചര്‍ച്ചയിലാണ് ആകെ പദ്ധതി ച്ചെലവിന്റെ 50% തുക വഹിക്കാന്‍ തയാറാണെന്ന സൂചന ലഭിച്ചത്. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രത്യേക കമ്പനി തുടങ്ങാമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. പുതിയ റയില്‍വേ മന്ത്രി അനുകൂല നിലപാടെടുത്തതോടെ അടുത്ത മാസം അവതരിപ്പിക്കുന്ന റയില്‍വേ ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്താനുള്ള ശ്രമമാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

സബര്‍ബന്‍ പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയ ഡല്‍ഹി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, 50% തുക കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മുന്‍ മന്ത്രി സദാനന്ദ ഗൌഡ ഇക്കാര്യത്തില്‍ നിഷേധ നിലപാടാണു സ്വീകരിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :