സുക്കര്‍ബര്‍ഗാണ് ഗൂഗിള്‍ മേധാവികളേക്കാള്‍ സമ്പന്നന്‍

ബോസ്റ്റണ്‍| WEBDUNIA|
PRO
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ വ്യക്തിഗത സമ്പത്തില്‍ വന്‍നേട്ടം. ഫേസ്ബുക്കിന്റെ ഓഹരി, നിക്ഷേപഫണ്ടായ ജി.എസ്.വി ക്യാപിറ്റല്‍ ഈയിടെ സ്വന്തമാക്കിയതോടെയാണ് സുക്കര്‍ബര്‍ഗിന്റെ മൂല്യം ഉയരുന്നത്. ഇതോടെ സമ്പത്തിന്റെ കാര്യത്തില്‍ 27 കാരനായ സുക്കര്‍ബര്‍ഗ് ഗൂഗിള്‍ മേധാവികളായ ലാറിപേജ്, സെര്‍ജി ബ്രിന്‍ എന്നിവരേക്കാള്‍ മുന്നിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഓഹരിയൊന്നിന് ഏകദേശം 29.28 ഡോളര്‍ നിരക്കിലാണ് ഫേസ്ബുക്കിന്റെ 2.25 ലക്ഷം ഓഹരികള്‍ കഴിഞ്ഞവാരം ജി.എസ്.വി. സ്വന്തമാക്കിയത്. ഇതനുസരിച്ച് ഫേസ്ബുക്കിന്‍റെ ആകെമൂല്യം 7000 കോടി ഡോളറാണ്. അതായത് ഏകദേശം 3.15 ലക്ഷം കോടി രൂപ.

24 ശതമാനത്തിനടുത്ത് ഓഹരിപങ്കാളിത്തമാണ് സുക്കര്‍ബര്‍ഗിന് ഫേസ്ബുക്കിലുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 1800 കോടി ഡോളര്‍ വരും. അതായത് 81000 കോടി രൂപ.

ഇതോടെ, സുക്കര്‍ബര്‍ഗ് ഗൂഗിള്‍ സ്ഥാപകരേക്കാള്‍ സമ്പന്നരാകുമെന്ന് ടൈംസ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹം സമ്പത്തിന്‍റെ കാര്യത്തില്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സണെ കഴിഞ്ഞ വര്‍ഷം തന്നെ പിന്നിലാക്കിയിരുന്നു.

ടെക്നോളജി രംഗത്തെ സമ്പന്നരില്‍ മൈക്രോസോഫ്റ്റിന്‍റെ ബില്‍ ഗേറ്റ്സിന്റേയും ഒറാക്കിളിന്‍റെ ലാറി എല്ലിസണിന്റേയും പിന്നില്‍ മൂന്നാമതാണ് സുക്കര്‍ബര്‍ഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :