സിഗരറ്റില്ലാതെ ദുബൈയില്‍ ഒരുദിനം

ദുബൈ| WEBDUNIA|
PRO
ലോക വിരുദ്ധ ദിനമായി ആചരിച്ചപ്പോള്‍ ദുബൈയിലെ ഷോപ്പുകളില്‍ സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കാ‍തെയാണ് പുകയില വിരുദ്ധമാതൃക കാട്ടിയത്. പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റിയുടെ ശ്രമഫലമായാണ് നഗരത്തിലെ ഭൂരിഭാഗം കടകളും സിഗരറ്റ് വില്‍പനക്ക് വെള്ളിയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്.

പെട്രോള്‍ സ്റ്റേഷനുകളും സൂപ്പര്‍മാര്‍ക്കറ്റുകളും അടക്കം 400ലധികം സ്ഥാപനങ്ങളും വിവിധ സ്ഥാപനങ്ങളുടെ ശാഖകളുമാണ് പുകയില വിരുദ്ധ ദിനത്തില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ തീരുമാനത്തോട് സഹകരിക്കുന്നത്.

പുകയിലയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് വില്‍പന നിര്‍ത്തിവെക്കുന്നത്. പുകയില വില്‍പന നിര്‍ത്തിവെക്കണമെന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ അഭ്യര്‍ഥന 400ലധികം സ്ഥാപനങ്ങള്‍ സ്വീകരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :