മയക്കുമരുന്ന് കേസ്: വിജേന്ദറും കുടുംബാംഗങ്ങളും സിഗരറ്റ് പോലും വലിക്കില്ലെന്ന്

ഹരിയാന| WEBDUNIA|
PRO
മയക്കുമരുന്ന് ഇടപാടില്‍ ബോക്‌സിംഗ് ഒളിമ്പിക് മെഡല്‍ താരം വിജേന്ദര്‍ സിംഗ് ആരോപണ വിധേയനായതറിഞ്ഞ് വിജേനദറിന്റെ ഗ്രാ‍മവാസികള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ശോകമൂകമായിരിക്കുകയാണ് ഗ്രാമവും വിജേന്ദറിന്റെ വീടും. ഹരിയാനയിലെ കലുവാസ് ഗ്രാമത്തിന് മുഴുവന്‍ സന്തോഷം പകര്‍ന്ന് അഞ്ച് വര്‍ഷം മുമ്പാണ് ഒളിമ്പിക് മെഡല്‍ വിജേന്ദര്‍ സ്വന്തമാക്കിയത്.

വിജേന്ദറിന്റെ അമ്മ കൃഷ്ണദേവിയും കുടുംബാംഗങ്ങളും ആരോപണങ്ങളില്‍ മനം നൊന്ത് വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങാറില്ല. സത്യം എന്തായാലും അത് തെളിയുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. വിജേന്ദര്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായതറിഞ്ഞ് തങ്ങള്‍ ഞെട്ടിയെന്നും കാരണം വിജേന്ദറും കുടുംബാംഗങ്ങളും ഒരു സിഗരറ്റ് പോലും വലിക്കുന്നത് കണ്ടിട്ടില്ലെന്നും ഗ്രാമീണര്‍ മാധ്യമങ്ങളോട് പറയുന്നു..

മൊഹാലിയില്‍ നടന്ന 130 കോടിയുടെ ഹെറോയിന്‍ വേട്ടയോടെയാണ് മയക്കുമരുന്ന് ഇടപാടില്‍ വിജേന്ദറിന് പങ്കുണ്ടെന്ന ആരോപണമുയര്‍ന്നത്. മൊഹാലിയില്‍ അനൂപ് സിംഗിന്റെ ഫ്‌ളാറ്റിനു സമീപത്ത് വിജേന്ദറിന്റെ ഭാര്യയുടെ കാര്‍ കണ്ടെത്തിയതോടെയാണ് ഇടപാടില്‍ വിജേന്ദറിന് പങ്കുണ്ടെഖന്ന് സംശയമുയര്‍ന്നത്.

മയക്കുമരുന്ന്‌ ഇടപാടുകാരുമായി ബന്ധമുണ്ടെന്നു സമ്മതിച്ച വിജേന്ദറിന്റെ സുഹൃത്ത് ബോക്‌സര്‍ രാം സിംഗിനെ സ്‌പോര്‍ട്‌സ് അഥോറിട്ടി ഓഫ്‌ ഇന്ത്യ പാട്യാല ദേശീയ ക്യാമ്പില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :