ഷാര്‍ജ- ദുബൈ പാതയില്‍ പുതിയ ടോള്‍ഗേറ്റുകള്‍

ദുബൈ| WEBDUNIA|
PRO
ഷാര്‍ജയില്‍ നിന്നു ദുബായിലേക്കുള്ള പാതയില്‍ പുതിയ ടോള്‍ഗേറ്റുകള്‍ തുറന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മംസാര്‍ പാലത്തിന്‌ ഇരുവശവും എയര്‍പോര്‍ട്ട്‌ ടണലിന്റെ ഇരുവശങ്ങളിലുമാണ് സാലിക്‌ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

എയര്‍പോര്‍ട്ട്‌ ടണലിന്റെ വടക്കു ഭാഗത്തെ പ്രവേശന ഭാഗത്തും പുറത്തേക്കുള്ള ഭാഗത്തുമാണ്‌ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. ഒരേസമയം രണ്ട്‌ ഗേറ്റിലൂടെ കടന്നുപോകുമ്പോള്‍ ഒരു ഗേറ്റില്‍നിന്ന്‌ മാത്രമേ നിരക്ക്‌ ഈടാക്കുകയുള്ളൂ.

നാല്‌ ദിര്‍ഹമാണ്‌ നിരക്ക്‌. ഒരു ദിവസം കൂടിയത്‌ 24 ദിര്‍ഹം മാത്രമേ ഈ ‍ടാക്കുകയുള്ളൂ. നിലവില്‍ അല്‍ മക്‌തൂം, ഗര്‍ഹൂദ്‌ പാലങ്ങള്‍, ഷെയ്ഖ്‌ സായിദ്‌ റോഡില്‍ അല്‍ ബര്‍ഷ, അല്‍ സഫാ എന്നിവിടങ്ങളിലാണ്‌ സാലിക്‌ ഗേറ്റുകളുള്ളത്‌.

ഷാര്‍ജയില്‍ താമസിച്ച്‌ ദുബായില്‍ ജോലി ചെയ്യുന്ന മലയാളികളടക്കം ഒട്ടേറെ പേര്‍ അല്‍ ഇത്തിഹാദ്‌, എയര്‍ പോര്‍ട്ട്‌ ടണല്‍ വഴി നിത്യേന സഞ്ചരിക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :