കൌമാരക്കാരെ പുകവലി ശീലത്തില്‍ നിന്ന് രക്ഷിക്കാന്‍ ന്യൂയോര്‍ക്കില്‍ പുതിയ നിയമം. ന്യൂയോര്‍ക്കില്‍ ഇനി സിഗരറ്റ് വാങ്ങണമെങ്കില്‍ 21 വയസ് തികയണം. സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായപരിധി 18ല്‍ നിന്ന് 21 ആക്കാനാണ് നിര്‍ദ്ദേശം.
ന്യൂയോര്‍ക്കിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ പുകവലി ശീലം വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രായപരിധി കൂട്ടാനുള്ള നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇതാദ്യമായാണ് ഒരു യു എസ് നഗരത്തില്‍ സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി 21 ആക്കുന്നത്.
പുകവലിക്കാരായവരില്‍ ഭൂരിഭാഗവും കൌമാരകാലത്ത് തന്നെ ഇത് ആരംഭിച്ചവരാണ് എന്നതും പ്രായപരിധി കൂട്ടുന്നതിലേക്ക് നയിക്കാന്‍ കാരണമായി.