സംരംഭകരെ തിരിച്ചയ്ക്കുന്ന സമീപനം അവസാനിപ്പിക്കണം

കൊച്ചി| WEBDUNIA|
PRO
PRO
കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി കെ എം മാണി. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ചയിലാണ്‌ കേരളമിപ്പോഴെന്നും വളര്‍ച്ചാനിരക്ക്‌ രണ്ടക്കത്തിലേക്ക്‌ എത്തിക്കുകയാണ്‌ ഇപ്പോഴത്തെ ലക്ഷ്യ്മെന്നും മന്ത്രി പറഞ്ഞു.

സ്വയംസംരംഭക മിഷന്‍ വഴി പുത്തന്‍ സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതി വിജയമാണെന്നും മന്ത്രി അറിയിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ (കെ എ ഫ്സി) പുതിയ വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

പുതിയ വായ്പാ പദ്ധതി പ്രകാരം നൂതന സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയായിരിക്കും നല്‍ക്കുക. വായ്പത്തുക ഒരു കോടി വരെയുള്ളവര്‍ക്ക്‌ മൂന്നു ശതമാനവും അതില്‍ കൂടുതല്‍ എടുക്കുന്നവര്‍ക്ക്‌ രണ്ടു ശതമാനവും പലിശ സബ്സിഡി ലഭിക്കും.

ഭക്ഷ്യസംസ്കരണം, ഐടി, ഫാഷന്‍ ടെക്നോളജി, കരകൗശലം, ഉപഹാരവസ്‌തുക്കള്‍, മത്സ്യസംസ്കരണം തുടങ്ങിയവയ്ക്കും ഇവയുടെ പാക്കേജിങ്ങിനും സഹായം നല്‍ക്കും. വായ്പത്തുകയുടെ വിതരണവും കെ എം മാണി തന്നെ നിര്‍വഹിച്ചു.

പുതിയ സംരംഭങ്ങളുമായി എത്തുന്ന സംരംഭകരെ തിരിച്ചയ്ക്കുന്ന സമീപനം പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും ബോള്‍ഗാട്ടിയില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തുറക്കുന്നതിനായി 72 കോടി മുടക്കിയ വ്യവസായി യൂസഫലിക്കുണ്ടായ അവസ്ഥ കേരളത്തിലെ ജനങ്ങളറിയണമെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ ഇവിടെ മുതല്‍ മുടക്കാന്‍ ആരുമെത്തില്ല. സംരംഭകരെ മാലയിട്ട്‌ സ്വീകരിക്കുകയെന്നതാണ്‌ യു ഡി എഫ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :