ഇടപ്പള്ളി ലുലുമാളിന്റെ സ്ഥലം റീസര്‍വെ നടത്തണമെന്ന് റവന്യൂവകുപ്പ്. കൈയേറ്റമുണ്ടായോന്ന് പരിശോധിക്കാന്‍ വ്യാഴാഴ്ച റീസര്‍വെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ലുലുമാള്‍ കൊച്ചി മെട്രോയെ ബാധിക്കുമെന്ന് കെഎംആര്‍എല്‍ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. കൊച്ചി മെട്രോയിലെ പ്രധാന സ്റ്റേഷനായ ഇടപ്പള്ളി സ്റ്റേഷന്റെ നിര്‍മ്മാണത്തെ ബാധിക്കുമെന്ന് കൊച്ചി മെട്രോയുടെ അവകാശവാദം.
ഇത് സംബന്ധിച്ച് ഒന്നരവര്‍ഷം മുന്‍പാണ് കൊച്ചി മേയര്‍ക്കും കളമശ്ശേരി മുനിസപ്പല്‍ ചെയര്‍മാനും പരാതി നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാതി ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് കൊച്ചി മേയറുടെ നിലപാട്.
2012 മെയ് 19 നാണ് ഇത് സംബന്ധിച്ച് കെഎംആര്‍എല്‍ പരാതി നല്‍കിയത്. ഇടപ്പള്ളിയിലെ മെട്രോ സ്‌റ്റേഷനുവേണ്ടി ലുലുവിന്റെ മതില്‍ പൊളിക്കേണ്ടി വരുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റീസര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.