വോഡ്കയുടെ ബ്രാന്‍ഡ്‌ അംബാസഡറായി അനുഷ്ക ശര്‍മ

WEBDUNIA|
PRO
PRO
ബോളിവുഡ്‌ നടി അനുഷ്ക ശര്‍മയെ വോഡ്കയുടെ ബ്രാന്‍ഡ്‌ അംബാസഡറായി നിയമിച്ചു. ഇനിമുതല്‍ വോഡ്കയുടെ ഡാന്‍സ്‌, പാര്‍ട്ടിയിങ്‌, സൗഹൃദം തുടങ്ങിയവയ്ക്ക്‌ ഊ‍ന്നല്‍ നല്‍കുന്ന പരസ്യങ്ങളില്‍ അനുഷ്കയാവും നായിക.

സീഗ്രാം ഫ്യുവല്‍ വോഡ്കയുടെ ബ്രാന്‍ഡ്‌ അംബാസഡറായിട്ടാണ് അനുഷ്ക ശര്‍മയെ നിയമിച്ചത്. ഇന്ത്യന്‍ യുവാക്കളുടെ ആരാധന താരങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ളതാണ് കമ്പനി അനുഷ്കയെ ബ്രാന്‍ഡ്‌ അംബാസഡറായി നിയമിച്ചത്.

സീഗ്രാം ഫ്യുവല്‍ ബഹുരാഷ്ട്ര മദ്യക്കമ്പനിയായ പെര്‍നോഡ്‌ റിക്കാര്‍ഡിന്റെതാണ്. പ്രധാനമായും സീഗ്രാം ഫ്യുവല്‍ വോഡ്ക ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :