ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2009 (19:05 IST)
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് 2.34 ഡോളര്‍ നിരക്കില്‍ 17 വര്‍ഷത്തേക്ക് വാതകം അനുവദിക്കാനുള്ള കരാറില്‍ 2005 ഡിസംബറില്‍ തങ്ങള്‍ ഒപ്പുവച്ചിരുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കി. എന്നാല്‍ പിന്നീട് എന്‍ടിപിസിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായില്ലെന്നും കമ്പനി അറിയിച്ചു.
എന്‍ടിപിസിയുടെ കാവാസ്, ഗാന്ധാര്‍ പ്ലാന്‍റുകളിലേക്ക് കെജി-ഡി6 പ്ലാന്‍റില്‍ നിന്നും വാതകം അനുവദിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ആര്‍ഐഎല്‍ ഒപ്പുവച്ച ഗ്യാസ് സെയില്‍സ് പര്‍ച്ചേസ് അഗ്രിമെന്‍റ് എന്‍ടിപിസിക്ക് 2005 ഡിസംബര്‍ 14ന് അയച്ചുകൊടുത്തിരുന്നു. ധാരണാപത്രത്തിന്‍റെ ഒപ്പുവച്ച കോപ്പി തിരിച്ചു തരാനും എന്‍ടിപിസിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കരാറില്‍ ഒപ്പുവയ്ക്കാതെ അവര്‍ക്ക് മാത്രമറിയാവുന്ന ഏതോ കാരണത്തിന് ബോംബൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് എന്‍ടിപിസി ശ്രമിച്ചതെന്ന് കേന്ദ്ര ഊര്‍ജ സെക്രട്ടറി എച്ച് എസ് ബ്രാഹ്മയ്ക്കയച്ച കത്തില്‍ ആര്‍ഐഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പിഎംഎസ് പ്രസാദ് പറഞ്ഞു. വിഷയം കോടതിയിലെത്തിയതിനാല്‍ ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറുക മാത്രമെ ആര്‍ഐഎല്ലിന് മാര്‍ഗമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.