നൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2009 (13:14 IST)
PRO
PRO
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ കെജി-ഡി6 ഫീല്‍ഡില്‍ നിന്ന് പുതിയ ഉപഭോക്താക്കള്‍ക്ക് വാതകം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു മന്ത്രിതല സമിതിയെ നിയമിക്കാന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌റ തയ്യാറെടുക്കുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരെ കണ്ട ദേവ്‌റ മന്ത്രിതല സമിതി രൂപീകരിക്കാന്‍ കാബിനെറ്റ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. സാമ്പത്തിക മന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുക.
40 എംഎംഎസ്‌സിഎംഡിയില്‍ കൂടുതല്‍ വാതകം അനുവദിക്കേണ്ടിവരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിതല സമിതിയുടെ രൂപീകരണം. കെജി-ഡി6 ഫീല്‍ഡില്‍ 60 എംഎംഎസ്‌സിഎംഡി വരെ ഉല്‍പാദനക്ഷമതയുണ്ടെങ്കിലും ഉപഭോക്താക്കളുടെ അഭാവം മൂലം ഉല്‍പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.