ബാംഗ്ലൂര്‍|
WEBDUNIA|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2009 (19:04 IST)
പൊതുമേഖല ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ബസന്ത് സേത് നിയമിതനായി. ബാങ്ക് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.
സിന്‍ഡിക്കേറ്റ് ബാങ്കില്‍ ചേരുന്നതിന് മുമ്പ് എസ്‌ഐഡിബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു ബസന്ത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കൌണ്ടിംഗ്, കോര്‍പറേറ്റ്, ടാക്സേഷന്‍ ലോസ്, അക്കൌണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് എന്നിവയില്‍ ദീര്‍ഘകാലത്തെ പരിചയം ബസന്തിന് സ്വന്തമായുണ്ട്.
കോര്‍പറേറ്റ് ഭരണത്തിന്‍റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ബാങ്ക് ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് ലെവല്‍, ഓവര്‍സീസ് പോസ്റ്റിംഗ് എന്നിവയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.