ഭക്‍ഷ്യ വസ്തുക്കളുടെ വിലക്കയറ്റം വെല്ലുവിളി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2009 (15:11 IST)
PRO
PRO
ഭക്‍ഷ്യ വസ്തുക്കളുടെ വില സൂചിക രണ്ടക്കത്തിലെത്തിയത് വെല്ലുവിളി സൃഷ്ടിക്കുന്നതായി റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടു. വിലക്കയറ്റം ബാങ്ക് നിരീക്ഷിച്ച് വരികയാണെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി പറഞ്ഞു.

ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബാങ്കിംഗ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പത്ത് ശതമാനത്തോളമാണ് ഭക്‍ഷ്യ വസ്തുക്കളുടെ വില സൂചിക. നടപ്പ് വര്‍ഷം രാജ്യം ആറ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്ന് ചക്രബര്‍ത്തി പറഞ്ഞു. എങ്കിലും വരള്‍ച്ചാ സ്ഥിതി കാര്‍ഷികോല്‍‌പാദനത്തെ ബാധിച്ചിട്ടുണ്ടെന്നും ഇത് മൊത്തം ആഭ്യന്തരോല്‍‌പാദന വളര്‍ച്ചയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പലിശ നിരക്കില്‍ കൂടുതല്‍ കുറവേര്‍പ്പെടുത്താനുള്ള സാധ്യത ചക്രബര്‍ത്തി തള്ളിക്കളഞ്ഞു.സര്‍ക്കാറിന്‍റെ വര്‍ദ്ധിച്ച കടമെടുപ്പ് സമ്മര്‍ദ്ദം സൃഷ്ടിക്കുമെങ്കിലും പലിശ നിരക്ക് സ്ഥിരത നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :