റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ സബ്സിഡി വിതരണം നിര്‍ത്തും
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 3 ഫെബ്രുവരി 2013 (12:33 IST)
PRO
സംസ്ഥാനത്തു റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ സബ്സിഡി വിതരണം നിര്‍ത്തലാക്കും. ഏപ്രില്‍ 1 മുതല്‍ സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി നല്‍കും.കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിനു കത്തയച്ചു.
ആധാര്‍ കാര്‍ഡ് വിതരണം വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കുകയെന്നതാണു ലക്ഷ്യമിടുന്നത്. ഇപ്പോള്‍ റേഷന്‍കാര്‍ഡ് ഒന്നിന് അര ലിറ്റര്‍ മണ്ണെണ്ണയാണു സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്.