ട്രെയിനുകളില്‍ 20 രൂപ വരെ നിരക്ക് വര്‍ദ്ധിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
റെയില്‍‌വെ യാത്രാക്കൂലി കുത്തനെ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വീണ്ടും ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നു. രാജധാനി,​ ശതാബ്ദി,​ തുരന്തോ പ്രീമിയം തീവണ്ടികളിലെ നിരക്കില്‍ 20 രൂപ വരെ വര്‍ദ്ധിക്കുമെന്ന് സൂചന.

ഭക്ഷണസാധനങ്ങളുടെ വില പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജ്ജ് വര്‍ദ്ധന. പ്രീമിയം ട്രെയിനുകളില്‍ യാത്രാനിരക്കിനൊപ്പം ഭക്ഷണചാര്‍ജ്ജ് കൂടി ഉള്‍പ്പെടുന്നതിനാലാണ് വര്‍ദ്ധന.

മെയില്‍, എക്‌‌സ്‌പ്രസ്കളിലെ ഭക്ഷണവില 10വര്‍ഷത്തിനിടെ കഴിഞ്ഞ മാസമാണ് പുന:ക്രമീകരിച്ചതെങ്കിലും വില വര്‍ദ്ധനയില്‍ രാജധാനി,​ ശതാബ്ദി,​ തുരന്തോ ട്രെയിനുകളെ ഉള്‍പ്പെടുത്തിയിരുന്നില്ല.

പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് ഇപ്പോള്‍ വില വര്‍ദ്ധന


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :