റെയില്‍‌വെയ്ക്ക് അധികബാധ്യത 2700 കോടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 19 ജനുവരി 2013 (10:11 IST)
PRO
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന റെയ്ല്‍വേയ്ക്ക് ഡീസല്‍ വില വര്‍ധന അധിക ബാധ്യതയാവുന്നു. വര്‍ഷം വരുന്ന അധിക ചെലവ് 2700 കോടിയാണ്.

മൊത്തമായി ഡീസല്‍ വാങ്ങുന്നവര്‍ക്കുള്ള സബ്സിഡി എടുത്തുകളഞ്ഞതോടെ റെയ്ല്‍വേ ഓരോ ലിറ്ററിനും 10.80 രൂപയാണ് അധികം നല്‍കേണ്ടത്.

പ്രതിവര്‍ഷം ഏതാണ്ട് 250 കോടി ലിറ്റര്‍ ഡീസലാണ് റെയ്ല്‍വേ വാങ്ങുന്നത്. പതിനായിരം കോടിയോളം രൂപയാണ് ഇതിനു ചെലവിടുന്നത്.

4500 ഡീസല്‍ ലോക്കോമോട്ടിവുകളാണ് നിലവില്‍ റെയ്ല്‍വേയ്ക്കുള്ളത്.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് റെയ്ല്‍വേ ഡീസല്‍ ബില്ലില്‍ അധിക തുക കണ്ടെത്തേണ്ടി വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :