രൂപയുടെ മൂല്യം വീണ്ടും നിലംപൊത്തി; പ്രവാസികളുടെ നിക്ഷേപത്തില്‍ വര്‍ദ്ധന
കൊച്ചി|
WEBDUNIA|
PRO
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും നിലംപൊത്തി. ബുധനാഴ്ച രാവിലെ നേരിയ നേട്ടത്തോടെ നീങ്ങിയ ഇന്ത്യന്‍ കറന്‍സി ഉച്ചയോടെ 64.43 എന്ന നിലയിലായി. ഒരു ഡോളര്‍ വാങ്ങാന്‍ 64.43 രൂപ നല്‍കണം. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കാറ്റില്‍ പറത്തി രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്ന നടപടികളൊന്നും ഫലം കാണുന്നില്ലെന്ന് വ്യക്തമായി.
70 നിലവാരത്തിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ ഇന്ത്യന്‍ സമ്പദ്ഘടന അപകടരമായ നിലയിലേക്ക് പതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ഡോളറുമായി രൂപയുടെ മൂല്യം വന്‍ തോതില്‍ താഴുന്നതിനിടെ പ്രവാസികളുടെ കേരളത്തിലേക്കുളള നിക്ഷേപത്തില്‍ വന്‍ തോതില്‍ വര്‍ദ്ധനവുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 9500 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. .