കോബ്ര, കമ്മത്ത് ആന്‍റ് കമ്മത്ത് തുടങ്ങിയ സിനിമകള്‍ കണ്ടപ്പോള്‍ മനസില്‍ ആലോചിച്ചതാണ് - എന്തുകൊണ്ടാണ് മമ്മൂട്ടിയെപ്പോലെ ഒരു മഹാനടന്‍ ഇത്തരം സിനിമകള്‍ക്ക് സമയം നീക്കിവയ്ക്കുന്നത് എന്ന്. കൊമേഴ്സ്യല്‍ വിജയമാണ് ലക്‍ഷ്യമെങ്കിലും അത്തരം സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലും ഒരു മിനിമം നിലവാരം ഉണ്ടാകുമല്ലോ. അങ്ങനെയൊരു നിലവാരവുമില്ലാത്ത സിനിമകളില്‍ അഭിനയിച്ച് ബോക്സോഫീസിലും തുടര്‍ച്ചയായി മമ്മൂട്ടിക്ക് തിരിച്ചടി നേരിട്ടു.
എന്തായാലും ‘കുഞ്ഞനന്തന്‍റെ കട’ ഒരു മടങ്ങിവരവാണ്. മമ്മൂട്ടി എന്ന നടന്‍ തന്‍റെ സുവര്‍ണകാലത്തെ പ്രകടനങ്ങളിലേക്ക് നടത്തുന്ന മടങ്ങിവരവ്. അമരത്തില്‍, കാഴ്ചയില്‍, സുകൃതത്തില്‍ ഒക്കെ കണ്ട കൈയടക്കമുള്ള ഭാവപ്രകടനം ഈ സിനിമയിലും കാണാം. മമ്മൂട്ടി വിസ്മയിപ്പിക്കുന്ന മറ്റൊരു സിനിമ!