രൂപ വീണ്ടും അടിതെറ്റി വീണു; ഒപ്പം ഓഹരിവിപണികളും

മുംബൈ| WEBDUNIA|
PRO
PRO
വിനിമയ മൂല്യത്തില്‍ എക്കാലത്തേയും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി രൂപ. ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യം 59.91 എന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ കുത്തനെ ഇടിഞ്ഞ് തുടങ്ങിയ രൂപയുടെ മൂല്യം രാജ്യത്തെ സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

വരും ദിവസങ്ങളിലും ഇടിവ് തുടരും എന്ന് തന്നെയാണ് സൂചന. അമേരിക്കന്‍ സാ‍മ്പത്തിക രംഗം ശക്തി പ്രാപിക്കുന്നതും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതും മൂലം ഡോളറിന് മൂല്യം ഏറുകയാണ്.

വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നുണ്ട്. ഇതും രൂപയെ പ്രതികൂലമായി ബാധിക്കുന്നു.

രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :