രാജ്യത്ത് റോമിംഗ് സൌജന്യമാക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പുതിയ ദേശീയ ടെലികോം നയത്തിന്റെ കരടുരൂപം കേന്ദ്രമന്ത്രി കപില്‍ സിബല്‍ അവതരിപ്പിച്ചു. രാജ്യത്തിനകത്ത് റോംമിംഗ് സൌജന്യമാക്കാന്‍ കരട് രൂപത്തില്‍ നിര്‍ദ്ദേശമുണ്ട്. ടെലികോം മേഖലയുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്നും പുതിയ ടെലികോം നയത്തില്‍ പറയുന്നു. കരട് നയത്തില്‍ അഭിപ്രായം ഒരുമാസത്തിനുള്ളില്‍ അറിയിക്കണം. ഡിസംബറില്‍ കുറ്റമറ്റ രീതിയില്‍ നയം പ്രഖ്യാപിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ആദ്യഘട്ടം പുതിയ റോമിംഗ് നിരക്കുകള്‍ നടപ്പിലാക്കും. തുടര്‍ന്ന് റോമിംഗ് സൌജന്യമാക്കാനുമാണ് തീരുമാനം. എന്നാല്‍ ഇത് എപ്പോള്‍ നടപ്പിലാകുമെന്ന് പറയാനാകില്ല. ടെലികോം കമ്പനികളുമായി റോമിംഗ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ടെലികോം മേഖലയില്‍ ഏകീകൃത ലൈസന്‍സ് സംവിധാനം നടപ്പിലാക്കും. അതാത് കാലത്തെ വിപണിക്കനുസരിച്ച് സ്പെക്ട്രം വില നിശ്ചയിക്കും. സ്പെക്ട്രം വിതരണത്തിന് നിയമനിര്‍മ്മാണം നടത്തുമെന്നും കരട് നയത്തില്‍ പറയുന്നു.

രാജ്യത്ത് ബ്രോഡ്ബാന്റ് സേവനം വ്യാപിപ്പിക്കും. 2017ഓടെ ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ എണ്ണം 175 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഓടെ ഇത് 600 ദശലക്ഷമാക്കാന്‍ ലക്‍ഷ്യമിടുന്നു. മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനപ്രകാരം മൊബൈല്‍ നമ്പര്‍ മാറാതെ രാജ്യത്തെ ഏതുസ്ഥലത്തേയ്ക്കു മാറുന്നതിനും അനുവാദം നല്‍കും. 2020 ഓടെ എല്ലാ ഗ്രാമങ്ങളിലും ടെലഫോണ്‍ എത്തിക്കുകയുമാണ് ലക്‍ഷ്യമെന്നും കരട് നയത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :