ഇന്ത്യാ-ദക്ഷിണാഫ്രിക്ക സി‌ഇഒ ഫോറം ഇന്ന്

ന്യുഡല്‍ഹി| WEBDUNIA|
വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തേടി ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെ കോര്‍പ്പറേറ്റ് മേധാവികളുടെ ഫോറത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും ആഫ്രിക്കന്‍ റെയ്ന്‍ബോ മിനറല്‍സ് എക്സിക്യുട്ടിവ് ചെയര്‍മാന്‍ പാട്രിസ് മോത്സെപ്പെയും ഫോറത്തിനു നേതൃത്വം നല്‍കും.

സിഇഒ തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ യോഗമാണിത്. ആഗോള സാമ്പത്തിക വിപണിയില്‍ ഏതാണ്ടു തുല്യരായ രാജ്യങ്ങള്‍ എന്ന നിലയില്‍ ഇരു രാജ്യങ്ങള്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാവുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.

ആന്‍ഡ് മഹീന്ദ്ര വൈസ് ചെയര്‍മാനും എംഡിയുമായ ആനന്ദ് മഹീന്ദ്ര, മാരികോ സിഎംഡി ഹാര്‍ഷ് സി മാരിവാല എന്നിവരും ഇന്ത്യയുടെ ഭാഗത്തുനിന്ന് സിഇഒ ഫോറത്തില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :