യൂറോപ്യന്‍ യൂണിയനില്‍ തൊഴില്‍‌രഹിതര്‍ പെരുകി

ലണ്ടന്‍| WEBDUNIA|
PRO
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തൊഴില്‍ രഹിതരുടെ എണ്ണം റെക്കോര്‍ഡ് വര്‍ദ്ധനയില്‍. 9.5 ശതമാനമായാണ് തൊഴില്‍ രഹിത നിരക്കുയര്‍ന്നത്. ഇതാദ്യമായാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തൊഴില്‍ രഹിത നിരക്ക് ഇത്രയും ഉയരുന്നത്.

ഇരുപത്തിയേഴ് അംഗരാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്. ലാറ്റ്വിയ ആണ് ഏറ്റവും തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ മുന്‍‌പന്തിയില്‍ (22.3 ശതമാനം) നില്‍ക്കുന്നത്. സ്പെയ്ന്‍(19.4), ഫ്രാന്‍സ് (10‌) ഇറ്റലി (8.3) ജര്‍മ്മനി (7.6) എന്നിവിടങ്ങളിലും നിരക്ക് ഉയര്‍ന്നിട്ടുണ്ട്.

നവംബറില്‍ തൊഴില്‍ രഹിത നിരക്ക് പത്ത് ശതമാനമെത്തിയിരുന്നതായി യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം അറിയിച്ചു. ഒക്ടോബറില്‍ 9.9 ശതമാനമായിരുന്നു ഈ നിരക്ക്. 2008 നേക്കാള്‍ തൊഴില്‍രഹിതരുടെ എണ്ണം പെരുകിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍റെ കണക്കനുസരിച്ച് നവംബറില്‍ മാത്രം 22,899 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നെതര്‍ലാന്‍ഡിലാണ് ഏറ്റവും കുറഞ്ഞ തൊഴില്‍ രഹിത നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്(3.9 ശതമാനം).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :