പാക് പര്യടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലങ്ക

കൊളംബോ| WEBDUNIA|
ഇന്ത്യന്‍ ടീമില്‍ നിന്നേറ്റ കനത്ത തോല്‍‌വിയില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള അവസരമാണ് മഹേല ജയവര്‍ദ്ധനയ്ക്കും കൂട്ടര്‍ക്കും പാകിസ്ഥാന്‍ പര്യടനം. കറാച്ചിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ജയിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് ലങ്കന്‍ ടീം.

കളിക്കാര്‍ക്ക് മികച്ച ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് പാക് പര്യടനമെന്ന് ഇസ്ലാമാബാദിലേക്ക് യാത്ര തിരിക്കും മുമ്പ് ജയവര്‍ദ്ധന പറഞ്ഞു. ശ്രീലങ്കയ്ക്ക് പുറത്ത് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത് വലിയ കാര്യമാണെന്നും ഇതിനാ‍യി ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും ജയവര്‍ദ്ധനെ പറഞ്ഞു.

21 മുതല്‍ 25 വരെ കറാച്ചിയിലാണ് പരമ്പരയിലെ ആദ്യമത്സരം. അടുത്ത മാസം ഒന്നു മുതല്‍ ലാഹോറിലാണ് രണ്ടാമത്തെ മത്സരം അരങ്ങേറുക.

ഈ പരമ്പരയ്ക്കു ശേഷം ക്യപ്റ്റന്‍ സ്ഥാനം ഒഴിയുന്ന ജയവര്‍ദ്ധനയെ സംബന്ധിച്ചും ഇത് അഭിമാനപ്പോരട്ടമാണ്. പരമ്പര നേടാനായല്‍ അതു തനിക്ക് ഏറെ സന്തോഷം നല്‍‌കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പുതുമുഖങ്ങളുമായിട്ടാണ് ലങ്ക യാത്ര തിരിച്ചിരിക്കുന്നത്. ബാറ്റ്സ്മാന്‍ തരംഗ പരണാവിതാനയും ഫാസ്റ്റ് ബൌളര്‍ സുരംഗ ലക്മലുമാണ് ടീമില്‍ ഇടം നേടിയ പുതുമുഖങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :