ഇന്ത്യയില്‍ വോഡാഫോണിന് 37.3ശതമാനം നേട്ടം

WEBDUNIA| Last Modified ബുധന്‍, 4 ഫെബ്രുവരി 2009 (13:10 IST)
ലോകത്തെ പ്രമുഖ ടെലികോം സേവന ദാദാക്കളായ വോഡാഫോണിന് മൂന്നാം പാദത്തില്‍ വന്‍ നേട്ടം. 2008 ഡിസംബര്‍ 31 അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വോഡാഫോണ്‍ ഇന്ത്യയില്‍ 37.3 ശതമാനത്തിന്‍റെ നേട്ടമാണ് കൈവരിച്ചത്. അതേസമയം, ബ്രിട്ടീഷ്‌ ആസ്ഥാനമായി വോഡാഫോണിന്‍റെ മൊത്തം വരുമാനം 14.3 ശതമാനമായി വര്‍ധിച്ച് 10.47 ബില്യണ്‍ പൌണ്ടിലെത്തി.

ആഗോള സാമ്പത്തിക പ്രതിസന്ധിയും തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളും ഇന്ത്യയില്‍ വോഡാഫോണ്‍ വളര്‍ച്ചയെ ബാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മുന്‍ കാലയളവിലെ വളര്‍ച്ചാ നിരക്കിനേക്കാളും കുറവാണ് മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ടെലികോം വിപണിയിലെ ശക്തമായ മത്സരമാണ് ഇതിന് കാരണം.

അതേസമയം, തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് വിദേശികളുടെ വരവ് കുറഞ്ഞതിലൂടെ കമ്പനിക്ക് ധനനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിദേശികള്‍ കുറഞ്ഞതിലൂടെ റോമിംഗ് ചാര്‍ജായി കിട്ടുന്ന വരുമാനമാണ് പ്രധാനമായും കുറഞ്ഞത്.

ഇന്ത്യയിലെ കണക്കുകള്‍ പ്രാകരം ഒരു ഉപഭോക്താവില്‍ നിന്നുള്ള ഒരു മാസത്തെ വരുമാനം 2008 സെപ്തംബറില്‍ അവസാനിച്ച കണക്കുകള്‍ പ്രാകരം 305 രൂപ ആയിരുന്നെങ്കില്‍ മൂന്നാം പാദത്തില്‍ ഇത് 2.6 ശതമാനം കുറഞ്ഞ് 297 രൂ‍പയായി കുറഞ്ഞു.
എന്നാല്‍ മൂന്നാം പാദത്തില്‍ വോഡാഫോണിന് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിക്കാനായത് ഇന്ത്യയിലാണ്. ആകെ മുപ്പത് രാജ്യങ്ങളിലാണ് വോഡാഫോണ്‍ സേവനം നല്‍കുന്നത്. മൂന്നാം പാദ കാലയളവില്‍ കമ്പനി 9.5 ദശലക്ഷം വരിക്കാരെ നേടിയതായും വോഡാഫോണ്‍ പുറത്തിറക്കിയ പത്രക്കുറില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :