മോണോ റയില്‍ കരാര്‍ ഇന്ന് ഒപ്പിടും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തില്‍ നിര്‍മ്മിക്കുന്ന മോണോ റയില്‍ പദ്ധതികള്‍ക്കായുള്ള കരാര്‍ ബുധനാഴ്ച ഒപ്പിടും. തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ് മോണോ റയില്‍ നിര്‍മ്മിക്കുന്നത്. കേരള മോണോ റയില്‍ കോര്‍പറേഷനും ഡിഎംആര്‍സിയും തമ്മിലാണ് കരാര്‍ ഒപ്പിടുക.

കേരള മോണോ റയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് കരാര്‍ ഒപ്പിടുക.

കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ വൈകാതെ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :