നിശ്ചിത അളവില്‍ കൂടുതല്‍ മദ്യം അകത്താക്കിയെത്തുന്നവരെ ഡല്‍ഹി മെട്രോയില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് ഡിഎംആര്‍സി അധികൃതര്‍.
കുറച്ചെങ്കിലും മദ്യപിച്ചെത്തുന്നവരെ ബ്രീത്ത് അനലൈസര്‍ പരിശോധനയിലൂടെ കണ്ടെത്താനും യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കാനുമായിരുന്നു ഡിഎംആര്‍സിയുടെ ആദ്യ തീരുമാനം.
എന്നാല്‍ പൊലീസ് ഇതിനെ എതിര്‍ത്തു. മദ്യപരെ മെട്രോയില്‍ യാത്രചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ സ്വന്തം വാഹനത്തില്‍ യാത്രചെയ്യുമെന്നും അങ്ങനെ അപകടങ്ങള്‍ വര്‍ധിക്കുമെന്നുമായിരുന്നു പൊലീസ് നിലപാട്.
അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം അകത്താക്കിയെത്തുന്നവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല എന്നതാണ് പുതിയ തീരുമാനം.