ബന്‍സാല്‍ ഓഫിസില്‍ എത്തിയില്ല: രാജി ഉടന്‍?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
റയില്‍‌വെ കൈക്കൂലിക്കേസില്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ ഉടന്‍ ചോദ്യം ചെയ്തേക്കും എന്ന് സൂചനകള്‍. ബന്‍സാലിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണ് സിബിഐ. അതേസമയം ബന്‍സാലിന് മന്ത്രിക്കസേരയില്‍ ഇനി അധികദിവസം തുടരാണ് കഴിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് നിമിഷവും അദ്ദേഹത്തിന്റെ രാജി ഉണ്ടാകും. ബന്‍സാല്‍ രാജിവച്ചൊഴിയണം എന്നാണ് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെടുന്നു.

ബന്‍സാല്‍ ഇന്ന് ഓഫിസില്‍ എത്തിയിട്ടില്ല. രാവിലെ വസതിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം ഓഫിസിലേക്ക് എത്തിയില്ല. വ്യാഴാഴ്ച വൈകിട്ട് നടന്ന ക്യാബിനറ്റ് യോഗത്തിലും ബന്‍സാല്‍ പങ്കെടുത്തില്ല.

റയില്‍‌വെ കൈക്കൂലി ആരോപണത്തില്‍ കുടുങ്ങിനില്‍ക്കുന്ന ബന്‍സാലിനെതിരെ കഴിഞ്ഞ ദിവസം പുതിയ ആരോപണം ഉയര്‍ന്നിരുന്നു. ബന്‍സലിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് കനറാ ബാങ്കില്‍നിന്ന് 60 കോടി രൂപയുടെ വായ്പയാണ് അനധികൃതമായി ലഭിച്ചത്. ബന്‍സാലിന്റെ ഭാര്യ, മക്കള്‍, കോഴക്കേസില്‍ കുടുങ്ങിയ അനന്തിരവന്‍ എന്നിവരുടെ പേരിലുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിച്ചത്.

ബന്‍സാലുമായി അടുപ്പമുള്ള കുടുംബ ഓഡിറ്ററും ബന്‍സലിന്റെ മകന്റെ ബിസിനസ് പങ്കാളിയുമായ സുനില്‍ ഗുപ്ത എന്നയാളെ 2007ല്‍ കനറാ ബാങ്കിന്റെ ഡയറക്ടറായി നിയമിച്ച ശേഷമാണ് ഇത്രയും തുക വായ്പയായി അനുവദിച്ചത്. ബന്‍സാല്‍ ധനകാര്യ സഹമന്ത്രി ആയിരിക്കെയാണ് ഇയാളെ ഡയറക്ടറായി നിയമിച്ചത്.

ബന്‍സല്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 11 കമ്പനികളുടെ ഓഡിറ്ററായി 1990 മുതല്‍ പ്രവര്‍ത്തിക്കുകയാണ് സുനില്‍ ഗുപ്ത. 2007 ജുലൈയില്‍ കനറാ ബാങ്കിന്റെ അനൌദ്യോഗിക ഡയറക്ടറായാണ് ഇയാള്‍ നിയമിതനായത്. അതിനുശേഷമാണ് ബന്‍സല്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തിയോണ്‍ ഫാര്‍മ, ബന്‍സി റൌനഖ് എനര്‍ജി, ഇവ ഹെല്‍ത് കെയര്‍, ഇസിസ് പാക്കേജിംഗ് എന്നിവയിലേക്ക് വായ്പ ഒഴുകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :