മൈക്രോസോഫ്റ്റ് ഇന്ത്യാ ചെയര്‍മാന്‍ രാജിവച്ചു

ന്യൂഡല്‍ഹി| ശ്രീകലാ ബേബി| Last Modified വ്യാഴം, 10 ഫെബ്രുവരി 2011 (17:26 IST)
സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ചെയര്‍മാനും കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റുമായ രവി വെങ്കടേശന്‍ പദവി രാജിവച്ചു. മൈക്രോസോഫ്റ്റിന് പുറത്ത് ജോലി ചെയ്യാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രവി മൈക്രൊസോഫ്റ്റിന്റെ ഇന്ത്യന്‍ മേധാവിയായത് കമ്പനിക്ക് ഏറെ ഗുണം ചെയ്തു. കമ്പനിയുടെ വളര്‍ച്ചയില്‍ രവിയുടെ പങ്ക് വളരെ വലുതാണ്. കമ്പനിക്ക് ഇന്ത്യയില്‍ ഒരു അടിത്തറയിടുന്നതില്‍ രവി നിര്‍ണ്ണായക പങ്കുവഹിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു.

രവി വെങ്കടേശന്റെ പകരക്കാരനെ ഉടന്‍ തീരുമാനിക്കുമെന്നും കമ്പനി അറിയിച്ചു,


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :